Showing posts with label Perception. Show all posts
Showing posts with label Perception. Show all posts

Friday, January 20, 2023

ജീവിതം തന്നെ ഒരു അത്ഭുതം

പണ്ട് ബെങ്കായി എന്നൊരു സെൻ ഗുരുവിനെ കാണാൻ മറ്റൊരു ഗുരുവിന്റെ ശിഷ്യൻ എത്തിച്ചേർന്നു. അദ്ദേഹം തെല്ല് അഭിമാനത്തോടെ ബെങ്കായിയോട് ചോദിച്ചു. 'എന്റെ ഗുരുവിന് ജലത്തിന് മുകളിലൂടെ നടക്കുവാൻ സാധിക്കും. താങ്കൾക്ക് അതുപോലെ എന്ത് അത്ഭുതമാണ് വശമുള്ളത്?'. ഒട്ടും താമസിക്കാതെ ബെങ്കായി അതിന് ഇങ്ങിനെ മറുപടി കൊടുത്തു. 

"എനിക്ക് വിശക്കുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നു. ഉറക്കം വരുമ്പോൾ ഉറങ്ങുന്നു. അതാണ് എനിക്ക് അകെ വശമുള്ള അത്ഭുതങ്ങൾ."



ഈ കഥയെ പരാമർശിച്ചു കൊണ്ട് ഓഷോ പറയുന്നത് ഇപ്രകാരമാണ്. 

The only miracle, the impossible miracle, is to be just ordinary. 

I can make you ordinary, I can make you simple human beings, I can make you like trees and birds. 

There is no miracle around here but life. If you can feel, this is the greatest miracle.



Thursday, February 13, 2020

ചില ജാലകക്കാഴ്ചകൾ

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല.
ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''
ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല. ......
Courtesy -
പൗലോ കൊയ്‌ലോയുടെ ഒരു ചെറുകഥ - ചില ജാലകക്കാഴ്ചകൾ.