Sunday, August 4, 2019

ഏലസ്സ്

ഏലസ്സ്


സമ്പന്നയായ ഒരു സ്ത്രീ ഒരു സൂഫി ഗുരുവിനടുത്തു
പോയി.
എന്നിട്ട് പറഞ്ഞു,
“എനിക്ക് അങ്ങ് ഒരു ഏലസ്സ് ഉണ്ടാക്കിത്തരണം,അത് ഞാൻ കൈയിൽ വെയ്ക്കുകയോ വീട്ടിൽ വെയ്ക്കുകയോ ചെയ്താൽ ഞാൻ പറയുന്നതെല്ലാം എന്റെ ഭർത്താവ് അനുസരിക്കുമാറാകണം.
എന്നെ വളരെയധികം ഇഷ്ടപ്പെടുകയും,
സ്നേഹിക്കുകയും വേണം”
"എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹമില്ല,മുൻ കോപിയും,വാശിക്കാരനുമാണ്".
ഗുരു ദീർഘവീക്ഷണമുള്ള ഒരു മഹാനായിരുന്നു.
സൂഫി പറഞ്ഞു,
“ഇങ്ങനെ ഒന്ന് ഉണ്ടാക്കണമെങ്കിൽ പ്രധാനമായും വേണ്ടത് സിംഹത്തിന്റെ കഴുത്തിലുള്ള രോമങ്ങളാണ്”
“കൂടാതെ,ആ രോമങ്ങൾ നിങ്ങൾ സ്വന്തം എങ്ങിനെയെങ്കിലുമായി ഏതെങ്കിലും സിംഹത്തിന്റെ കഴുത്തിൽ നിന്നും പിഴുതെടുക്കണം”
“എങ്കിൽ മാത്രമേ ഞാൻ ഉണ്ടാക്കി നൽകുന്ന ഏലസ്സ് കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ”.
ആ സ്ത്രീ ഏറെ വിഷമത്തോടെ
തിരിച്ച് വന്നു.
അവർ അവരുടെ കൂട്ടുകാരികളോട് കാര്യം പറഞ്ഞു.
ഒരു കൂട്ടുകാരി പറഞ്ഞു,“ഈ കാര്യം ബുദ്ധിമുട്ടാണ് എങ്കിലും സാധിക്കാത്തതൊന്നുമല്ല”
“നീ ഒരു കാര്യം ചെയ്യ്,എല്ലാ ദിവസവും അഞ്ച് കിലോ ഇറച്ചിയുമായി കാട്ടിൽ പോകുക,സിംഹം വരുന്ന വഴിയിൽ ആ ഇറച്ചിയിട്ട് നീ ഒളിഞ്ഞിരിക്കുക”
“പിന്നീട് ഓരോ ദിവസം കഴിയുന്തോറും സിംഹത്തിനു മുന്നിൽ അടുത്തടുത്ത് തന്നെ ഇറച്ചിയിട്ട് കൊടുക്കുക,സിംഹം അപ്പോൾ നിന്നെ ഒന്നും ചെയ്യില്ല,നിന്നോട് സ്നേഹം കാണിക്കുകയും ചെയ്യും”
“പിന്നീട് സിംഹം നിന്നോട് അടുത്ത് കഴിഞ്ഞാൽ വാൽസല്യത്തോടെ നീ സിംഹത്തിന്റെ കഴുത്തിൽ താലോടി
പതുക്കെ രോമങ്ങൾ പിഴുതെടുക്കുക”
ആ സ്ത്രീക്ക് കൂട്ടുകാരിയുടെ വാക്കുകൾ ഇഷ്ടപ്പെട്ടു.
പിറ്റേദിവസം തന്നെ ഇറച്ചി വാങ്ങിച്ച് കാട്ടിലേക്ക് പോയി.
ഇറച്ചിയിട്ട് ഒളിഞ്ഞിരുന്നു
സിംഹം വന്നു ഇറച്ചി തിന്നു തിരിച്ചു പോയി.
ആ സ്ത്രീ ഒരു മാസം വരെ ഇത് തുടർന്നു.
ഒരു മാസത്തിനു ശേഷം സിംഹത്തിനു മുന്നിൽ പോയി ഇറച്ചിയിട്ട് കൊടുക്കാൻ ആരംഭിച്ചു‌.
സ്ത്രീ ചിന്തിച്ചു സിംഹം മനസ്സിലാക്കട്ടെ ആരാണ് തനിക്ക് ദിവസവും ഇറച്ചി നൽകുന്നതെന്ന്.
പിന്നീട്  സിംഹവും സ്ത്രീയോട് അടുപ്പം കാണിക്കാൻ തുടങ്ങി.
സ്ത്രീയും ധൈര്യത്തോടെ സിംഹത്തിന്റെ കഴുത്തിൽ താലോടിക്കൊണ്ടിരുന്നു.
ഒരു ദിവസം സന്ദർഭം നോക്കി സ്ത്രീ സിംഹത്തിന്റെ കഴുത്ത് താലോടുന്നതിനിടയിൽ കുറച്ചു രോമങ്ങൾ പിഴുതെടുത്തു.
 സന്തോഷത്തോടെ ഗുരുവിനടുത്ത് ചെന്നു പറഞ്ഞു,
“ഇതാ ഗുരോ... ഞാൻ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്ത് കൊണ്ട് വന്നിരിക്കുന്നു”
“ഇനി അങ്ങ് ഏലസ്സ് ഉണ്ടാക്കാൻ ആരംഭിച്ചാലും”
സൂഫി ചോദിച്ചു,
“എങ്ങിനെയാണ് നിങ്ങൾക്ക് ഈ രോമങ്ങൾ ലഭിച്ചത്?"
സ്ത്രീ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.
ഗുരു പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു,
“നിങ്ങളുടെ ഭർത്താവ് ഈ സിംഹത്തേക്കാൾ ക്രൂരനാണോ?”
“ഏറ്റവും ക്രൂരനായ മൃഗം സിംഹം നിങ്ങൾ കുറച്ചു നാൾ പരിചരിച്ചപ്പോൾ നിങ്ങളോട് സ്നേഹവും അനുസരണയും കാണിച്ചു.
ആ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്തപ്പോൾ പോലും നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ..
പിന്നെ നിങ്ങളുടെ ഭർത്താവിന്റെ മനസ്സാണോ അലിയാത്തത്.”
*ഗുണപാഠം*👇
സാധ്യമായതിനെ ഉൾകൊള്ളാതെ അസാധ്യമായതിന്റെ പിന്നാലെ പോകുന്നവരാണ് നമ്മിൽ പലരും '
അസാധ്യമായത് സ്വായത്തമാക്കാൻ ചെയ്യുന്ന ത്യാഗത്തിന്റെ ഒരശം മതി സാധ്യമായത് സ്വന്തമാക്കാൻ .

Wednesday, January 30, 2019

ട്രോൾ യുഗത്തിൽ 'അപൈശുനം'??!!

ശ്രീമത് ഭഗവത് ഗീതയിലെ പതിനാറാം അദ്ധ്യായത്തിൽ 'അപൈശുനം' എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട്.
അന്യരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ച് കണ്ടു പിടിച്ച് അത് വെളിച്ചത്താക്കുന്നതിൽ സന്തോഷിക്കുന്നവനെ 'പിശുന ' നെന്നു പറയുന്നു.
ആരെയെങ്കിലും നിന്ദിക്കുക, പരദൂഷണം പറയുക; ഇത് പിശുനന്റെ സ്വഭാവമാണ്. ഇവരിൽ ദുഷ്ടതയേക്കാൾ കൂടുതലുള്ളത് ഹീന തയാണ്. ആളെപ്പോലും കാണാതെ കുറ്റങ്ങൾ പറയുകയും ചരിത്രങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
ഈ പ്രവർത്തി മൂലം സമൂഹത്തിൽ അയാളുടെ മാന്യത കുറയുകയും അയാൾ അവസാനം സ്വയം അപമാനിതനാകുകയും ചെയ്യും.
പിശുനനെ സിംഹത്തിനോടോ ചെന്നായയോടോ ഉപമിക്കാറില്ല. പുല്ലിൽ ഒളിഞ്ഞിരുന്നു കാലിൽ കൊത്തുന്ന പാമ്പിനോടാണ് ഉപമിക്കാറുള്ളത്. അതാണ് അവർക്കു യോജിച്ചത്. സമൂഹത്തിൽ ഇവരോടുള്ളത്ര വെറുപ്പും വിദ്വേഷവും ദുഷ്ടന്റെയോ ക്രൂരന്റേയോ നേർക്കുപോലും ഉണ്ടാകുന്നില്ല.
ചിലപ്പോൾ പിശുനൻ സ്വയം വിചാരിക്കുകയും പറയുകയും ചെയ്യും.
" ഞാൻ സത്യത്തിനു വേണ്ട സേവനമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്ര കഠിനമായ കർത്തവ്യം അനുഷ്ഠിക്കുന്നതിനു സമുദായം എന്നെ അഭിനന്ദിക്കുകയാണു വേണ്ടത്. അതിനു പകരം ആളുകൾ എന്നെ നിന്ദിക്കുന്നു. ഇതെല്ലാം സഹിച്ചു ഞാൻ ഹൃദയത്തെ കഠിനമാക്കി നമ്രഭാവത്തോടെ സത്യത്തെ പ്രകടിപ്പിക്കുന്നു.
ഇതെന്റെ ധീരതയാണ്, ആത്മാർപ്പണമാണ് മറ്റുള്ളവർ സത്യനിഷ്ഠയെ ശിഥിലമാക്കി തങ്ങളുടെ മാന്യതയെ പ്രകടിപ്പിക്കുന്നതിനു വേണ്ടി മൗനം അവലംബിക്കുന്നു.
അതിനാൽ ദുർജ്ജനങ്ങൾക്ക് എന്തിനും സൗകര്യം കിട്ടുന്നു.
സമുദായത്തിൽ ഞങ്ങളേപ്പോലെ സത്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്നവർ കുറയുന്നതു കൊണ്ട് ഞങ്ങൾക്കവരുടെ മാന്യതവകവച്ചു കൊടുക്കേണ്ടി വരുന്നു.
സമുദായം ഞങ്ങളുടെ സേവനത്തിൽ നിന്ന് മുതലെടുക്കുന്നു. എന്നിട്ട് ഞങ്ങളെ ഹീനൻമാരെന്ന് വിളിക്കുകയും ചെയ്യുന്നു."
അന്യരുടെ ദൂഷ്യങ്ങളെ പരസ്യപ്പെടുത്തുന്നത് വാസ്തവത്തിൽ ആവശ്യമാണോ? അതു തുറന്നു കാണിക്കുവാൻ, പ്രകടിപ്പിക്കുവാൻ, പ്രചരിപ്പിക്കുവാൻ തനിക്ക് അധികാരമുണ്ടോ? എന്നാണ് മനുഷ്യൻ ആദ്യമായി ചിന്തിക്കേണ്ടത്. അതാണ് ശരിയായ ഉരകല്ല്.
പിശുനന്റെ ഗുണത്തെ പിശുനത എന്നു പറയുന്നു. പിശനത എന്ന ദുർഗുണം വർദ്ധിക്കുകയും സർവ്വസാധാരണമായിത്തീരുകയും ചെയ്യുന്ന സമുദായത്തിന് ഒരിക്കലും ഉത്കർഷമുണ്ടാവില്ല.
അവിടെ എല്ലാ ഗുണങ്ങളും മണ്ണോടു ചേരുന്നു. അതിനാൽ പിശുനതയെ സമുദായ വിരുദ്ധമായ വൃത്തി എന്നു പറഞ്ഞിരിക്കുന്നു. ദൈവിക വൃത്തിയോടു കൂടിയ സമുദായത്തിൽ ഇതു കാണുകയില്ല. അപൈശുനം ദൈവീക സമ്പത്തിന്റെ ഒരു മുഖ്യ ലക്ഷണമാണ്.
പിശുനത എന്ന ദുർഗ്ഗുണത്തെ നശിപ്പിക്കുവാൻ സ്വാമി നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്നു.
”അഹിംസാ സത്യമക്രോധ
സ്ത്യാഗ: ശാന്തിരപൈശുനം"
(ഗീത : 16 - 2)
( - ഭഗവാൻ ശ്രീ സത്യസായി ബാബ എഴുതിയ 'ഗീതാവാഹിനി'' എന്ന ഗ്രന്ഥത്തിൽ നിന്നും)

Tuesday, August 28, 2018

ശ്രീകൃഷ്ണ തത്വം : ദാമ്പത്യം

ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണനും ഗോപന്മാരും ഗോക്കളെ മേച്ചു വളരെ ദൂരം നടന്നതിനാൽ ഗോപന്മാർക്കു വളരെ വിശപ്പും ദാഹവും മൂലം ക്ഷീണം അനുഭവപ്പെടുകയും അവർ കൃഷ്ണനോട് തങ്ങളുടെ സ്ഥിതിയെപ്പറ്റി പറയുകയും ചെയ്തു. ഗോപന്മാരുടെ വിഷമം മനസ്സിലാക്കിയ ഭഗവാൻ അവിടെ അടുത്തു തന്നെയുള്ള ഒരു അശോക വൃക്ഷ ചുവട്ടിൽ എല്ലാവരെയും കൂട്ടി നിൽക്കുന്ന സമയത്തു കുറച്ചകലെയായി വേദമന്ത്രോച്ചാരണങ്ങളുടെ ധ്വനി കേൾക്കുകയാൽ തന്റെ കൂട്ടുകാരോട് അവിടെ കുറെ ബ്രാഹ്മണർ ഒരു യജ്ഞം നടത്തുന്നുണ്ടെന്നും നിങ്ങൾ അവിടെ ചെന്ന് കൃഷ്ണനും ബലരാമനും ഇവിടെ അടുത്തു വന്നിട്ടുണ്ടെന്നും അവർക്കു വല്ലതും ഭക്ഷണം കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്നു പറഞ്ഞയച്ചിരിക്കുന്നതായി അറിയിക്കുവാനും ഗോപബാലന്മാരോട് പറഞ്ഞയച്ചു. ഗോപബാലന്മാർ അതനുസരിച്ചു അവിടെ ചെല്ലുകയും ആ ബ്രാഹ്മണരോട് ഭഗവാൻ പറഞ്ഞയച്ചതിനെ അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ വിദ്യാമദത്താൽ പ്രഭാവിതരായിരുന്ന അവരിൽ ഇത് കോപത്തെ സൃഷ്ടിക്കുകയും ഗോപബാലന്മാരെ അവിടെനിന്നും ഓടിച്ചുവിടുകയും ചെയ്തു.നിരാശരായി തിരിച്ചെത്തിയ ഗോപബാലന്മാരോട് ഭഗവാൻ ഇപ്പോൾ അവരുടെ ഭാര്യമാരായ ബ്രാഹ്മണിമാരുടെ അടുക്കൽ ചെന്ന് ഇതേ വർത്തമാനം ഉണർത്തിക്കുന്നതിന് ആവശ്യപ്പെട്ടു. കൃഷ്ണൻ വന്നിരിക്കുന്നു എന്ന് കേട്ടപാടെ അവരെല്ലാം ഓടി തങ്ങളുടെ ഭർത്താക്കന്മരുടെ അടുത്തുചെന്നു ഈ കാര്യം പറഞ്ഞപ്പോഴും അവരിൽ അത് കാര്യമായ പ്രതികരണം ഒന്നും ഉളവാക്കിയില്ല. തങ്ങളുടെ ഭർത്താക്കന്മാരുടെ അജ്ഞത മനസ്സിലാക്കിയ അവർ യജ്ഞത്തിനായി തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളെല്ലാമെടുത്തു ഗോപബാലന്മാരുടെ കൂടെ ഭഗവാൻ നിൽക്കുന്ന സ്ഥലത്തേക്ക് പോവുകയും അവിടെയെത്തി എല്ലാം ഭഗവാന് സമർപ്പിച്ചു തങ്ങളുടെ ഭർത്താക്കന്മാരുടെ അവിവേകത്തെ പൊറുക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ഭഗവാൻ ആ ഭക്ഷണ സാധനങ്ങളെല്ലാമെടുത്തു ഗോപന്മാർക്കു നൽകി. അതിനു ശേഷം ബ്രാഹ്മണിമാരോട് നിങ്ങൾ എന്തിനാണ് ഇവിടെവരെ വന്നതെന്നും മറ്റും ചോദിച്ചു അവരെ അനുഗ്രഹിച്ചു അവരോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. പക്ഷെ അവർ തിരിച്ചുപോകാതെ അവിടെത്തന്നെ നിൽക്കുകയും ഇനി തങ്ങൾ തിരിച്ചുപോവില്ല എന്ന് ഭഗവാനോട് പറയുകയും ചെയ്യുന്നു. ഇവിടെ ഭഗവാൻ അവർക്കു നൽകുന്ന ഒരു ഉപദേശമുണ്ട്. ഇത് വളരെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഭഗവാൻ അവരോട് പറയുന്നത് ഭർതൃമതിയായ ഒരു സ്ത്രീയുടെ ഭർതൃ സ്ഥാനത്തു നില്കുന്നത് താൻ തന്നെയാണെന്നാണ്. ഭഗവാൻ അവരോട് പറയുന്നത് നിങ്ങളുടെ ഭർത്താക്കന്മാരിൽ എന്നെത്തന്നെ ദർശിക്കണമെന്നും അതിനാൽ തിരിച്ചുചെന്നു സന്തോഷത്തോടുകൂടി ഭർത്താക്കന്മാരോട് കൂടി സന്തോഷകരമായി ഭഗവദ്ധ്യാനത്തോടുകൂടി ജീവിക്കുക എന്നുമാണ്. ''യാവത് പവനോ നിവസതി ദേഹേ" എന്ന ശങ്കരാചാര്യ സ്വാമികളുടെ ശ്ലോകം ഈ ഘട്ടത്തെ ആധാരമാക്കിയുള്ളതാണ്. ശങ്കരാചാര്യ സ്വാമികളുടെ സൂക്ഷ്മ ദർശിത്വം എത്രയേറെ ഉണ്ട് എന്നുള്ളത് ഇതിൽനിന്നും നമുക്ക് മനസിലാക്കാം. അപ്പോഴേക്കും തങ്ങൾക്കു പറ്റിയ തെറ്റ് മനസ്സിലാക്കിയ ബ്രാഹ്മണരും അവിടെയെത്തി ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചു. ഈ ഘട്ടം വായിക്കുമ്പോൾ നമുക്ക് ആദ്യം തോന്നുന്നത് നാം അമ്പലങ്ങളിൽ എന്തിനാണ് വഴിപാട് കഴിക്കുന്നത്?അതൊക്കെ ആർക്കെങ്കിലും ദാനം ചെയ്‌താൽ പോരെ എന്നാണ്. ഇത് നമ്മുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന താമസ്സിൽ നിന്നുദ്ഭവിക്കുന്ന ചിന്തയാണ്. ഭഗവാൻ എന്തുകൊണ്ട് ആദ്യം ഗോപന്മാരെ വേദ വിധികളോടെ യജ്ഞം ചെയ്യുന്ന ബ്രാഹ്മണരുടെ അടുക്കൽ വിടുന്നു? പലരും ഈ ലീലയെ ബ്രാഹ്മണത്വത്തെ തരംതാഴ്ത്തിക്കാണിക്കുവാൻ ഉപയോഗിക്കാറുണ്ട്. പക്ഷെ ഇതിന്റെ യാഥാർഥ്യം അതല്ല. പുരുഷൻ അഹങ്കാരത്തിന്റെ പ്രതീകമാണ്. സ്ത്രീ ഭക്തിയുടെയും സമർപ്പണത്തിന്റെയും. വിവാഹം എന്നത് ഇത് രണ്ടിന്റെയും സംയോഗമാണ്. വിവാഹത്തോടുകൂടി പുരുഷൻ തന്റെ അഹങ്കാരത്തെ കുറച്ചു ഭക്തിയെയും സമർപ്പണഭാവത്തെയും തന്നിലേക്ക് സ്വീകരിക്കണം. ഇല്ലായെങ്കിൽ വെള്ളത്തിൽ വരച്ച വരക്കു സമമാണ് അവന്റെ ജീവിതം. ഉപനയനം മുതൽ വേദം ഉരുവിട്ടുപഠിക്കുന്ന ബ്രാഹ്മണൻ പ്രായേണ കർമങ്ങൾക്കു അമിതപ്രാധാന്യത്തെ നൽകി അഹങ്കാരത്തിൽ ഈശ്വരനെ തന്നെ മറന്നു പ്രവർത്തിക്കുന്ന അവസരങ്ങൾ ചിലപ്പോൾ ഉണ്ടായെന്നു വരും. നിത്യവും ഗായത്രിയും സന്ധ്യാവന്ദനവും ചെയ്യുന്ന ബ്രാഹ്മണന്റെ വിദ്യ ഈശ്വരനെ തന്റെ ജീവിതത്തിൽ സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ്. അതിനു കർമങ്ങളുടെ കൂടെ ഭക്തിയും അത്യാവശ്യമാണ് എന്ന് അവരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഭഗവാൻ ഈ ലീല ചെയ്യുന്നത്. ഭക്തിയില്ലാത്ത കർമം പാഴ് വേലയാണ് ത്യാഗരാജ സ്വാമികൾ തന്റെ ഒരു കീർത്തനത്തിൽ ഇതിനെ ശവത്തിനു ചെയ്യുന്ന അലങ്കാരമായിട്ടാണ് വർണിച്ചിരിക്കുന്നതു.രണ്ടുകൂട്ടരുടെ അഹങ്കാരത്തെ ഭഗവാൻ ഇതുവരെ മാറ്റിയിരിക്കുന്നു. ഒന്ന് ബ്രഹ്മാവിന്റെത് .ഇപ്പോൾ ബ്രാഹ്മണരുടേതും. ബ്രാഹ്മണർക്കു ഈ ശരീരത്തിൽ തന്നെ മൂന്നു ഭാവങ്ങളുണ്ട്. അതിനാൽ അവരുടേത് 'ത്രിവൃത്‌ ജന്മ്മം ' എന്ന് അറിയപ്പെടുന്നു. ശൗക്രം , സാവിത്രം ദൈത്യം എന്നിവയാണ് അവ. ഇത് മൂന്നും ബ്രാഹ്മണനിൽ അഹങ്കാരഹേതുവായി പരിണമിക്കുന്നു. അതിനാൽ അവർ ഇതിനെ മനസ്സിലാക്കി ജീവിക്കണമെന്നും ഭഗവാൻ പറയുന്നു. ആരാണോ വിഷ്ണുവിന് വിമുഖന്മാരായി കർമം ചെയ്യുന്നത് അവരുടെ കർമങ്ങൾ ത്യാഗരാജ സ്വാമി പറയുന്നതുപോലെ ശവത്തിൽ ചെയ്യുന്ന അലങ്കാരമാണ് എന്ന് മറ്റുള്ളവരും മനസ്സിലാക്കണം എന്നാണ് ഈ ലീലയുടെ ആന്തര്യം. ഭാര്യ ഭർത്താക്കന്മാരുടെ ജീവിതം പരസ്പര പൂരകങ്ങളായിരിക്കണമെന്നും ഈ ലീല നമ്മെ പഠിപ്പിക്കുന്നു. ദാമ്പത്യത്തിൽ രണ്ടുപേർക്കും തുല്യ പ്രാധാന്യതയുണ്ട്. അതേപോലെ ഈശ്വര സാക്ഷാത്കാരത്തിനുള്ള യജ്ഞമാണ് ദാമ്പത്യമെന്നും അത് കേവലം വൈകാരികം മാത്രമായ ഒരു ബന്ധമല്ല എന്നും ഈ ലീല നമ്മെ പഠിപ്പിക്കുന്നു. അതല്ലായെങ്കിൽ അത് രാവണ മണ്ഡോദരിമാരുടേതുപോലെ ഒരു ജന്മം വ്യർത്ഥമാക്കിക്കളയാനെ ഉപകരിക്കുന്നുള്ളൂ.....ശ്രീ ഗുരുഭ്യോ നമ....

Friday, July 13, 2018

Story Telling : മിതമായ സമ്പത്ത്

💞മിതമായ സമ്പത്ത്💞

ജീവിതം സുഖപ്രദമായിത്തീരാന്‍ ഒരാള്‍ക്ക് എത്ര സമ്പത്ത് വേണമെന്ന് ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിച്ചു . മഹാൻ പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല. പകരം വീട്ടറയില്‍ ചെന്ന് ഒരു സഞ്ചിയില്‍ അല്‍പം കോഴിമുട്ടയുമായി വന്നു.

 അതില്‍നിന്ന് ഒന്നെടുത്ത് അവനു കൊടുത്തു. അവനത് സന്തോഷത്തോടെ വാങ്ങി. ഉടനെ രണ്ടാമതൊന്നുകൂടി കൊടുത്തു. അതും പ്രയാസമേതുമില്ലാതെ സ്വീകരിച്ചു. മൂന്നാമതൊന്നുകൂടി കൊടുത്തപ്പോള്‍ അതും വാങ്ങി. നാലാമത്തേതും വാങ്ങാതിരുന്നില്ല. പക്ഷേ, അഞ്ചാമതും കൊടുത്തപ്പോള്‍ അവന്‍ പ്രയാസപ്പെട്ടു.

മുട്ട എങ്ങനെ വാങ്ങണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ഇരുകൈകളും ചേര്‍ത്തിവച്ച് എങ്ങനെയോ അതു വാങ്ങി. അദ്ദേഹം  അവിടെയും നിര്‍ത്തിയില്ല. ആറാമതൊന്നുകൂടി കൊടുത്തു. അപ്പോള്‍ വെപ്രാളപ്പെട്ട് അവന്‍ പറഞ്ഞു:
''നിര്‍ത്തൂ , നിര്‍ത്തൂ. ഇതെല്ലാംകൂടി എന്റെ കൈയില്‍നിന്ന് ഇപ്പോള്‍ വീണുടഞ്ഞു പോകും..''

ശിഷ്യന്റെ ഈ വെപ്രാളം കണ്ടപ്പോള്‍ ഗുരു ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു:
''ആദ്യത്തെ നാലു മുട്ടകള്‍ നീ സസന്തോഷം സ്വീകരിച്ചു. കാരണം, അവ നിന്റെ കൈകളിലൊതുങ്ങുന്നവയായിരുന്നു. എന്നാല്‍ അഞ്ചാമത്തേതും ആറാമത്തേതും തന്നപ്പോള്‍ നീ അസ്വസ്ഥനായി. കാരണം, നിനക്കവ താങ്ങാന്‍ കഴിയാത്തവയായിരുന്നു. ഇതാണ് ജീവിതത്തില്‍ സമ്പത്തിന്റെ കാര്യവും.

സമ്പത്ത് മിതമായാല്‍ ജീവിതം സുഖപ്രദമാകും. അമിതമായാല്‍ ദുഃഖപൂര്‍ണവുമാകും. അതിനാല്‍ ആവശ്യത്തിനു മാത്രം സമ്പാദിക്കുക. ബാക്കി സമയം ജീവിക്കാന്‍ നോക്കുക....''

Story Telling : Hiring Donkey

One day The king wanted to go fishing, and he asked the royal weather forecaster the forecast for the next few hours.

The palace meteorologist assured him that there was no chance of rain.

So the king and the queen went fishing.

On the way he met a man with a fishing pole riding on a donkey, and he asked the man if the fish were biting.

The fisherman said, "Your Majesty, you should return to the palace! In just a short time. I expect a huge rain storm."

The king replied: "I hold the palace meteorologist in high regard. He is an educated and experienced professional.

Besides, I pay him very high wages. He gave me a very different forecast. I trust him."

So the king continued on his way. However, in a short time a torrential rain fell from the sky. The King and Queen were totally soaked..

Furious, the king returned to the palace and gave the order to fire the meteorologist. Then he summoned the fisherman and offered him the prestigious position of royal forecaster.

The fisherman said, "Your Majesty, I do not know anything about forecasting. I obtain my information from my donkey. If I see my donkey's ears drooping, it means with certainty that...it will rain."

So the king hired the donkey.

And thus began the practice of hiring dumb asses to work in influential positions.

The practice is unbroken to this date.😜

Sunday, June 24, 2018

Feeling Free and Relaxed is a Choice!


*How to Empty and Free your Mind!*
〰〰〰〰〰〰〰〰
A Guruji was teaching his students how to empty and free their mind:
"The Guru was walking through the market place with his disciples.
They saw a man dragging a cow by a rope.
Guru told the man to wait and asked his disciples to surround them.
“I am going to teach you something” and continued...
“ *Tell me who is bound to whom?* Is the cow bound to this man or the man is bound to the cow?"
The disciples said without hesitation “Of course the cow is bound to the man!. The man is the master. He is holding the rope. The cow has to follow him wherever he goes. The man is the master and the cow is the slave.”
“Now watch this”, said the Guruji and took a pair of scissors from his bag and cut the rope.
The cow ran away from the master and the man ran after his cow. “Look, what is happening”, said the Guru
_“Do you see who the Master is? The cow is not at all interested in this man. The cow in fact, is trying to escape from this man._
*This is the case with our MIND.*
Like the cow, all the non-sense that we carry inside is not interested in us. WE ARE INTERESTED IN IT, we are keeping it together somehow or the other. We are going crazy trying to keep it all together under our control.
The moment we lose interest in all the garbage filled in our head, and the moment we understand the futility of it, it will start to disappear. Like the cow, it will escape and disappear.”
Feeling Free and Relaxed is a Choice!

Thursday, May 26, 2016

Bhishma Pithamaha's Advice to Humanity

Bhismadeva advised for all human beings nine qualifications: 

  • Not to become angry 
  • Not to lie 
  • To equally distribute wealth 
  • To forgive 
  • To beget children only by one's legitimate wife 
  • To be pure in mind and hygienic in body 
  • Not to be inimical toward anyone 
  • To be simple 
  • To support servants or subordinates. 


Bhismadeva also advices this: 

1. To get freedom from anger, one should learn how to forgive. 
2. To be free from unlawful desires one should not make plans. 
3. By spiritual culture one is able to conquer sleep. 
4. By tolerance only can one conquer desires and avarice. 
5. Disturbances from various diseases can be avoided by regulated diets. 
6. By self-control one can be free from false hopes. 
7. Money can be saved by avoiding undesirable association. 
8. By practice of yoga one can control hunger. 
9. Worldliness can be avoided by culturing the knowledge of impermanence. 
10. Dizziness can be conquered by rising up. 
11. False arguments can be conquered by factual ascertainment. 
12. Talkativeness can be avoided by gravity and silence. 
13. By prowess one can avoid fearfulness. 
14. Perfect knowledge can be obtained by self-cultivation.

(Copy from Internet)