കടപ്പാട് : Mr. Mohanan Sreedharan (http://msntekurippukal.blogspot.in)
രാത്രിയില്‍ ഇരുട്ടത്ത് കയ്യിലോ വഴിയിലോ
വെളിച്ചമില്ലാതെ, നാട്ടുവെളിച്ച( അമാവാസി പോലുള്ള ഇരുട്ടു രാത്രിയില്‍
നമുക്കനുഭവപ്പെടുന്ന നക്ഷത്രങ്ങളില്‍ നിന്നും വലിയ ഗ്രഹങ്ങളില്‍നിന്നും
ലഭിക്കുന്ന മങ്ങിയ വെളിച്ചം.)ത്തില്‍ നാടന്നുപോകുമ്പോള്‍ അതാ വഴിയിലൊരു
പാമ്പ് വളഞ്ഞു കൂടി കിടക്കുന്നു, നടുറോട്ടില്‍ത്തന്നെ.സൂക്ഷിച്ചു
നോക്കുമ്പോള്‍ അതിടക്കിടക്ക് തലപൊക്കി നോക്കുന്നതുപോലെ തോന്നുന്നു,
ചീറ്റുന്നതായി തോന്നുന്നു. നമ്മൂടെ ഹൃദയം പടപടാ ഇടിക്കുന്നു, ശാസഗതി
കൂടുന്നു,ശരീരം വിയര്‍ക്കാന്‍ തുടങ്ങുന്നു, പാമ്പുകളെക്കുറിച്ചു കേട്ട പഴയ
കഥകള്‍ മനസ്സിലേക്കു വരുന്നു, വായിലെ വെള്ളം വറ്റുന്നു, തിരിഞ്ഞോടാന്‍
പോയിട്ട് ഒന്നനങ്ങാന്‍ പോലും ശക്തിയില്ലാതെ നാം കുഴഞ്ഞു നില്‍ക്കുമ്പോള്‍
അങ്ങകലെ നിന്നതാ ഒരാള്‍ ചൂട്ടും വീശി നമുക്കെതിരെ വരുന്നു.നമ്മള്‍
പ്രയാസപ്പെട്ട് അയാളെ അറിയിക്കുന്നു വഴിയില്‍ ഒരു പാമ്പുണ്ട്
എന്ന്.അയാള്‍ക്കും പേടിയുണ്ടെങ്കിലും അയാളുടെ കയ്യില്‍ വെളിച്ചമുണ്ട്, ആ
വെളിച്ചത്തില്‍ സൂക്ഷിച്ച് അയാളാ പാമ്പിനെ നോക്കുന്നു.അപ്പോഴതാ
ആശ്വാസത്തോടെ അയാളും നാമും അറിയുന്നു - അത് പാമ്പല്ലാ ഒരു കഷണം
കയറാ(രഞ്ചു)ണെന്ന്.അയാളും നമ്മളും ഒരുപോലെ ആശ്വാസം കൊള്ളുന്നു, ശ്വാസഗതി
നേരെയാകുന്നു, വിയര്‍ക്കല്‍ നില്‍ക്കുന്നു, വായില്‍ വെള്ളം തിരിച്ചു
കയറുന്നു, നമ്മുടെ മണ്ടത്തരം ഓര്‍ത്ത് നമൂക്കു തന്നെ ഒരിളം വളിച്ച ചിരി
വിടരുന്നു, നമ്മളും അയാളും യാത്ര തുടരുന്നു.
ചുരുക്കത്തില്‍ ഇതാണ് രഞ്ചു സര്‍പ്പ
ന്യായം.നമ്മുടെ കണ്ണുകള്‍ മായക്കാഴ്ചകള്‍ പലതും കാണിച്ചു തന്ന്
കബളിപ്പിക്കും.നമ്മുടെ കണ്ണുകളുടെ പ്രത്യേകത മൂലം നാം കാണുന്ന
കാഴ്ച്ചകള്‍ പലതും മായമായിരിക്കും.അതില്‍ നിന്നും സത്യമേതാണ് ചീത്തയേതാണ്
എന്ന് നാം തനിയേ കണ്ടെത്തണം.മായക്കാഴ്ച്ചകള്‍ പലവിധത്തിലുണ്ടാകാം.നമ്മുടെ
കണ്ണിന്റെ പ്രത്യേകത കൊണ്ടുണ്ടാകാം,മനസ്സിന്റെ നിലവാരം കൊണ്ടുണ്ടാകാം,
മറ്റുള്ളവരുടെ പ്രേരണ കൊണ്ടുമുണ്ടാകാം.നമ്മുടെ കണ്ണിന് ഒരു പാടു
പ്രത്യേകതകളുണ്ട്, ആ പ്രത്യേകതകള്‍ കൊണ്ടുതന്നെ സത്യമല്ലാത്ത മിഥ്യയായ
കാഴ്ച്ചകള്‍ നമുക്ക് നമ്മുടെ കണ്ണുകള്‍ കാട്ടിത്തരുന്നുണ്ട്.പിന്നൊന്ന്
നമ്മുടെ മനസ്സില്‍ അടിയുറച്ചു പോയ ചില ധാരണകള്‍ നമ്മെ അന്ധമായി ചില
കാര്യങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കും,അവന്‍
അഭിപ്രായസ്ഥിരതയുള്ളവന്‍ എന്നൊക്കെ നമുക്ക് പേരുകിട്ടുമെങ്കിലും നമ്മള്‍
ഏറ്റവും പഴഞ്ചനും കാശിനുകൊള്ളാത്തവനായി മാറുകയും ചെയ്യും.ഇങ്ങനെയൊരു
മനസ്സിനെ രൂപപ്പെടുത്താന്‍ , ദൈവവിശ്വാസത്തിന്റെ കാര്യത്തിലെങ്കിലും,
നമ്മുടെ അഛനപ്പൂപ്പന്മാര്‍ മുതല്‍ അമ്മയമ്മൂമ്മ വരേയുള്ളവര്‍ കിണഞ്ഞു
പരിശ്രമിക്കും, പുരോഹിതന്മാരും ജ്യോത്സ്യന്മാരും ഒക്കെ ഇതില്‍
മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. മാധ്യമങ്ങളുടെ കാര്യം
പറയാനുമില്ല.സൂക്ഷിച്ചു നോക്കിയാല്‍ ഇവരൊക്കെ അധികാരത്തിന്,
അധികാരികള്‍ക്ക് ദല്ലാള്‍ പണി ചെയ്യുന്നവരാണെന്ന സത്യം നമുക്ക്
മനസ്സിലാകും, പക്ഷെ അതിന് മനസ്സിനെ സ്വതന്ത്രമാക്കുകയും വേണം.
No comments:
Post a Comment