ഒരു യുവാവ് വളരെയധികം നിരാശയോടെയും - ദുഃഖത്തോടെയും പുഴക്കരയിലെ സെൻ ഗുരുവിന്റെ അരികിലെത്തി . ശേഷം താൻ അന്നുവരെ അനുഭവിച്ചു പോന്നിരുന്ന ജീവിത ദുഃഖങ്ങൾ - കഷ്ടപ്പാടുകൾ - അവഗണനകൾ - പ്രാരാബ്ദങ്ങൾ ഇവയെക്കുറിച്ചെല്ലാം ഒന്നൊന്നായി വിവരിക്കാൻ തുടങ്ങി.
ഈ ചെറിയ പ്രായത്തിൽത്തന്നെ ദുരനുഭവങ്ങൾ ഒട്ടനവധിയായി ; ഒന്നു മരിച്ചു കിട്ടിയാൽ മതിയെന്ന് മാത്രമേ ഇപ്പോൾ ആഗ്രഹമുള്ളൂ - പ്രതീക്ഷ വെയ്ക്കാൻ ഉതകുന്ന ഒന്നും തന്നെ ഇനി ജീവിതത്തിൽ ബാക്കിയില്ല.
ഇത്തരത്തിലായിരുന്നു അയാളുടെ മാനസികാവസ്ഥ.
സെൻഗുരു മറുപടിയായി പറഞ്ഞത് ഇത്രമാത്രം
"ആ നിൽക്കുന്ന അലക്കുകാരന്റെ കഴുതയെ നോക്കുക : ഒരു ദിവസം മുഴുവൻ അതിനെ നിരീക്ഷിക്കുക ; ശേഷം മടങ്ങി വരുമ്പോൾ ഉത്തമമായ പ്രശ്ന പരിഹാരം ഞാൻ നിർദ്ദേശിക്കാം."
അതു ശരിവെച്ച യുവാവ് അടുത്ത ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ ആ കഴുതയെ അനുഗമിച്ചു. അതിന്റെ രീതികൾ സസൂക്ഷ്മം നിരീക്ഷിച്ചു. പക്ഷേ സർവ്വ സാധാരണമെന്നതിൽ കവിഞ്ഞ മറ്റൊന്നും തന്നെ അയാൾക്ക് അനുഭവവേദ്യമായില്ല .
അടുത്ത ദിനം സെൻഗുരുവിന്റെ അടുക്കൽ മടങ്ങിയെത്തിയതും അയാൾ ഇത്ര മാത്രം പറഞ്ഞു.
"ഗുരോ…. അലക്കുകാരന്റെ അടിമയെപ്പോലെ ദിവസം മുഴുവൻ ഭാണ്ഡവുമേന്തി അലയുന്ന - മണ്ടനായ ആ കഴുതയിൽ എടുത്തു പറയാൻ തക്കതായ ഒരു മേന്മയും ഞാൻ കണ്ടില്ല. സമയം വെറുതേ നഷ്ട്ടമായതു മിച്ചമെന്നേ പറയാനുള്ളൂ……വീണ്ടും നിരാശ മാത്രമാണ് ബാക്കി…..
അതെന്തു തന്നെയും ആയിക്കൊള്ളട്ടെ : ദയവായി എനിക്കുള്ള പ്രശ്ന പരിഹാരം മാത്രം ഒന്നുപദേശിച്ചു തന്നാലും."
ഗുരു ഒന്നു മന്ദഹസിച്ച ശേഷം ഇങ്ങനെ പറഞ്ഞു :
"സുഹൃത്തേ…. താങ്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗ നിർദ്ദേശം ആ കഴുത തന്നെ പകർന്നു നൽകിക്കഴിഞ്ഞു. അതിൽ കൂടുതലായൊന്നും എനിക്കു പറഞ്ഞു തരാനില്ല."
യുവാവ് ഒന്നന്ധാളിച്ചു…
അതു മനസ്സിലാക്കിയ ഗുരു ഇപ്രകാരം തുടർന്നു.
"താങ്കൾ തീർച്ചയായും കണ്ടുകാണണം. അതിരാവിലെ തന്നെ ആ കഴുത ഉറക്കമുണരുന്നു - യജമാനൻ നൽകുന്ന ആഹാരം എന്തോ -അതു കഴിക്കുന്നു. ശേഷം ചുമലിൽ വെച്ച് കെട്ടുന്ന തന്നെക്കാൾ ഭാരമുള്ള വിഴുപ്പ് കെട്ടു മുഴുവൻ ഒരു മടിയും കൂടാതെ നദിയോരം വരെ ചുമക്കുന്നു - അയാൾ തുണിയലക്കുന്ന നേരമത്രയും കരയിൽ വിശ്രമിക്കുന്നു - ശേഷം നനച്ചുണക്കിയ അതേ തുണികളുമായിത്തന്നെ മടക്കയാത്ര ചെയ്യുന്നു…...വീട്ടിലെത്തി ചുമടിറക്കുന്നു
ശരിയാണോ ?
'അതെ എന്ന് യുവാവ് '
അതായത് :
വീട് വിട്ടിറങ്ങുമ്പോൾ താൻ വഹിച്ച മുഷിഞ്ഞ തുണികളുടെ ഭാരവും - അലക്കു കഴിഞ്ഞു ചുമക്കുന്ന നല്ല തുണികളുടെ ഭാരവും കഴുത ഒരേ മനോഭാവത്തോടെ മാത്രം മുതുകിൽ ചുമക്കുന്നു.
വൃത്തിയും - വൃത്തിഹീനതയും അതിന്റെ ചിന്തയിൽ വരുന്നതേയില്ല .
പ്രത്യേക സന്തോഷമോ - സന്താപമോ രണ്ടു ഘട്ടത്തിലും അതിനെ ബാധിക്കുന്നതുമില്ല .
രണ്ടിനോടും ഒരേ വികാരം. സ്വന്തം